കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്മാരക ശാഖാ ഹാളിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുതീർത്ഥം ശ്രീനാരായണ കൺവൻഷന് തുടക്കമായി. ചതയദിനത്തിൽ ശ്രീനാരായണ കൺവൻഷൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംയുക്ത ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, ശാഖാ സെക്രട്ടറി പി.കെ വാസു, ശാഖാ വൈസ് പ്രസിഡന്റ് പി.മാധവൻ, ശ്യാമള സുനിൽ, പാത്താമുട്ടം ശാഖാ പ്രസിഡന്റ് കെ.കെ ബിജുമോൻ, കുഴിമറ്റം ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ, പാത്താമുട്ടം വടക്ക് ശാഖാ പ്രസിഡന്റ് പി.വിനോദ്കുമാർ, പാത്താമുട്ടം ശാഖാ സെക്രട്ടറി വിജോജ് ഡി.വിജയൻ, പാത്താമുട്ടം ശാഖാ വൈസ് പ്രസിഡന്റ് എ.കെ ശശി, പാത്താമുട്ടം ശാഖാ വടക്ക് ശാഖാ വൈസ് പ്രസിഡന്റ് വി.ആർ രാജീവ്, കുഴിമറ്റം ശാഖാ യൂണിയൻ കമ്മിറ്റി അംഗം പി.എസ് കൃഷ്ണൻകുട്ടി, പാത്താമുട്ടം വടക്ക് ശാഖാ യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രസാദ്, പാത്താമുട്ടം ശാഖാ യൂണിയൻ കമ്മിറ്റി അംഗം സി.എം പ്രവീൺ എന്നിവർ പ്രസംഗിച്ചു.
കൺവൻഷന്റെ ഒന്നാം ദിവസമായ ഇന്നലെ ശ്രീനാരായണ ദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ യോഗം കൗൺസിലർ രമേശ് അടിമാലി പ്രഭാഷണം നടത്തി. ഷൈലജ സദാശിവൻ, എസ്.സിനിൽ, വിജോജ് ഡി.വിജയൻ, ദീപ അനിൽ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഏഴിന് മാറുന്ന ലോകം, മാറുന്ന ശീലങ്ങൾ എന്ന വിഷയത്തിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ മോൻസി വറുഗീസ് പ്രഭാഷണം നടത്തും.