കോട്ടയം : ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് 15 മുതൽ മീറ്റർ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാ കളക്ടറും അയയുന്നു. തൊഴിലാളി സംഘടനകളിൽ നിന്നുയർന്ന പ്രതിഷേധമാണ് കളക്ടറെ പിന്നോട്ട് പോകാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സെപ്തംബർ 1 മുതൽ മീറ്റർ കർശനമാക്കുമെന്നായിരുന്നു കളക്ടർ സുധീർ ബാബുവിന്റെ പ്രഖ്യാപനം. സമരവും പ്രതിഷേധവുമായതോടെ കാലാവധി 15 വരെ നീട്ടി. എന്നാൽ, ഇന്ന് മുതൽ മീറ്റർ പരിശോധന ശക്തമാക്കുമോ എന്ന ചോദ്യത്തിന് പരിശോധിച്ച ശേഷം മാത്രം തുടർനടപടിയെന്ന മറുപടിയാണ് കളക്ടർ നൽകുന്നത്.
കളക്ടറുടെ തീരുമാനവും , പ്രതിഷേധവും
ആഗസ്റ്റ് 16 : സെപ്തംബർ 1 മുതൽ മീറ്റർ നിർബന്ധമാക്കുമെന്ന് കളക്ടർ
സെപ്തംബർ 1 : മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി
സെപ്തംബർ 2 : ഓട്ടോഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്
സെപ്തംബർ 3 : യൂണിയനുകളുമായി ചർച്ച, 15 വരെ സമയം നീട്ടി