biik-publishing
സാഹിത്യകാരന്‍ ജോസ് കോനാട്ട് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.എഴുത്തുകാരിയും ഒ വി വിജയന്‍ പുരസ്‌ക്കാരജേതാവുമായ ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങി.

അടിമാലി: സിജു രാജാക്കാടിന്റെ പുതിയ പുസ്തകം താക്കീതിന്റെ പ്രകാശന ചടങ്ങ് അടിമാലിയിൽ നടന്നു.
സാഹിത്യകാരൻ ജോസ് കോനാട്ട് പുസ്തക പ്രകാശനം നിർവ്വഹിച്ചു.എഴുത്തുകാരിയും ഒ വി വിജയൻ പുരസ്‌ക്കാരജേതാവുമായ ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങി.നളന്ദ ഗ്രൂപ്പ് ഡയറക്ടർ സി എസ് റെജികുമാർ പ്രകാശന ചടങ്ങിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
നോവിന്റെ നന്മകൾ,പിതൃസർട്ടിഫിക്കറ്റ്, ചെകുത്താൻ കുരിശു വരക്കുന്നു,കാശ്മീരി കവിതകൾ, കോസ്‌മോയിസം തുടങ്ങിയ പുസ്തകങ്ങൾക്ക് ശേഷമാണ് സിജു രാജാക്കാട് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്‌.സെൽറ്റ് അടിമാലി ഡയറക്ടർ പ്രീത് ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്ത് കെജി മോഹനൻ, ജിജോ രാജകുമാരി, ജോസ് ആന്റണി, ഷീലാലാൽ തുടങ്ങിയവർ സംസാരിച്ചു.