abinadh

അമ്മ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

ചങ്ങനാശേരി : എം സി റോഡിൽ തുരുത്തി മിഷ്യൻ പള്ളിക്ക് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഇത്തിത്താനം കേളൻ കവല തെക്കനോടിയിൽ അശോകന്റെ മകൻ അഭിനാഥ് (23) മരിച്ചു. അഭിനാഥിനൊപ്പം കാറിലുണ്ടായിരുന്ന മാതാവ് പ്രമീളയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയായിരുന്നു അപകടം.

തകഴിയിൽ മരണ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ഇവർ സഞ്ചച്ചിരുന്ന കാർ കോട്ടയത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങൾ ഇടിച്ചു തകർത്തു. കാറിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്ന അഭിനാഥിനെയും പ്രമീളയെയും നാട്ടുകാരും, പൊലീസും, ഫയർഫോഴ്‌സും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനാഥിന്റെ മരണം സംഭവിച്ചു. ചങ്ങനാശേരി സക്കീർ ഹുസൈൻ ഐ.ടി.സിയിലെ വിദ്യാർത്ഥിയും, ഡി.വൈ.എഫ്.ഐ പാപ്പാൻചിറ യൂണിറ്റ് കമ്മറ്റിയംഗവുമാണ് അഭിനാഥ്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലിന് പനച്ചിക്കാട് പ്രവിത്താനംകുന്ന് പി.ആർ.ഡി.എസ് ശ്മശാനത്തിൽ സംസ്‌കരിച്ചു.സഹോദരി : ബാഗ്യാ.