ചങ്ങനാശേരി: തുരുത്തി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. തിരക്കേറിയ റോഡായിട്ടും വേഗതനിയന്ത്രണ സംവിധാനങ്ങളോ സിഗ്നൽ സംവിധാനങ്ങളോ ഇവിടെയില്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം. അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ വീടുകളുടെ മതിലുകളിലും സോളാർ ലൈറ്റുകളുടെ പോസ്റ്റിലും ഇടിക്കുന്നതും പതിവാണ്. ഇന്നലെ തുരുത്തി മിഷൻപള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചിരുന്നു.