ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ഒന്നാം നമ്പർ ആനന്ദാശ്രമം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും കുടുംബസംഗമവും നടന്നു. ചതയദിനാഘോഷം ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ പതാക ഉയർത്തി. മഹാഗുരുപൂജ, പ്രസാദവിതരണം, വിവിധ കലാ-കായിക മത്സരങ്ങളും നടന്നു. സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനവിതരണോദ്ഘാടനവും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണവും കുടുംബസംഗമ സന്ദേശവും ചങ്ങനാശേരി ജനറൽ ആശുപത്രി റിട്ട.സിവിൽ സർജൻ ഡോ.പി.ആർ പൊന്നപ്പൻ നിർവഹിച്ചു. കുടുംബയൂണിറ്റ്, മൈക്രോഫിനാൻസ് ശാഖാതല കോ-ഓർഡിനേറ്റർ പി.ഡി മനോഹരൻ, യൂണിയൻ കൗൺസിലർ എസ്.സാലിച്ചൻ, മുനിസിപ്പൽ കൗൺസിലർമാരായ മാർട്ടിൻ സ്‌കറിയ, ബോബിന ഷാജി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ആർ പ്രകാശ്, ആനന്ദാശ്രമം വനിതാസംഘം പ്രസിഡന്റ് ഓമന ബാബു, വനിതാസംഘം സംഘം സെക്രട്ടറി തങ്കമ്മ ദേവരാജൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സിബി പവിത്രൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശിവ അജി, കുമാരിസംഘം പ്രസിഡന്റ് സൂര്യ രഘു, കുമാരിസംഘം സെക്രട്ടറി നന്ദനാ സജിത്ത്, അപൂർവ്വ അനിൽ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ഇൻ-ചാർജ് ആർ.സന്തോഷ് രവിസദനം സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് ടി.എസ് സജിത്ത് റോയ് നന്ദിയും പറഞ്ഞു.