gurujayanthijpg

തലയോലപ്പറമ്പ്: ഇറുമ്പയം ശാഖയുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ 165ാം മത് ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂത്ത് മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതയ സന്ദേശവാഹന റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർപങ്കെടുത്തു.തുടർന്ന് നടന്ന സംയുക്ത ചതയദിന ഘോഷയാത്രക്ക് യൂണിയൻ കൗൺസിലർ രഞ്ജിത് മൂലമ്പുറം, ശാഖ പ്രസിഡന്റ് കെ.എസ് ചന്ദ്രബോസ്, ശാഖ സെക്രട്ടറി പി. സോമൻ, മോഹൻദാസ്, കെ.എം ബിമൽ, പ്രിൻസ് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ കൗൺസിലർ രഞ്ജിത് മൂലമ്പുറം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പദ്മിനി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.