ദേവികുളം:പബ്‌ളിക് സർവീസ് കമ്മീഷൻ ഒക്ടോബർ 26 ന് നടത്തുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയ്ക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്കായി ദേവികുളം താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്താൽ നടത്തുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പി.എസ്.സി പരിശീലനം ഇന്ന്മുതൽ അടിമാലി കോളേജ് ഓഫ് അലൈൻസ് സെമിനാർ ഹാളിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ 10 ന് അടിമാലി യൂണിയൻ ബാങ്കിന് മുകളിൽ പ്രവർത്തിക്കുന്ന അലൈൻസ് കോളേജിൽ എത്തിച്ചേരേണ്ടതാണ്.