ഇളങ്ങുളം:എസ്.എൻ.ഡി.പി.യോഗം 44ാം നമ്പർ ഇളങ്ങുളം ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം .ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ ശാഖാ സെക്രട്ടറി എം.സി.ചന്ദ്രദാസാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ മറ്റ് ഭാരവാഹികളെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.