silver-jubili

തലയോലപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപനസമിതി പൊതി യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷവും ജൂബിലി മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനവും നടത്തി.യൂണിറ്റ് പ്രസിഡന്റ് പി.ടി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി തരകൻ മാത്യൂ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ഇമ്മാനുവൽ, ജില്ലാ സെക്രട്ടറി കെ.ജെ മാത്യൂ, താലൂക്ക് പ്രസിഡന്റ് ജോൺ പോൾ, ജോയി ജോൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഉണ്ണികൃഷ്ണൻ നായർ, മോളി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യയും നടത്തി.