sndp-onam-jpg

വൈക്കം:എസ്. എൻ. ഡി. പി. യോഗം വടക്കേമുറി 128 ാം നമ്പർ ശാഖയുടെ ഗുരുപാദം കുടുംബയൂണിറ്റിന്റെ വാർഷികവും, ഓണാഘോഷവും, കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.
രാജേഷ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ സി. ആർ. രാജേഷ്, കൺവീനർ സി. എൻ. മഹിളാമണി, വനിതാ സംഘം പ്രസിഡന്റ് ലീലാ ബാബു, മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ പുരസ്‌കാര വിതരണവും പി. വി. ബിനേഷ് നിർവഹിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് എം. ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.