വൈക്കം: താലൂക്ക് വെൽഫെയർ ആൻഡ് സ്‌പോർട്ട്‌സ് ഓഫ് ദി ബധിരയുടെ വാർഷികവും ഓണാഘോഷവും ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഷിമിഷ ബീവി, പി. സി. സേവ്യർ, എസ്. അനൂപ്, എബി ഏലിയാസ്, രാജേഷ്, സജിൽ സദാനന്ദൻ, നെൽസൺ, ജോജി ജോൺ, ഗീതാ ശശിധരൻ, സി. ബിന്ദു, ബി. എ. അശ്വതി എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താകളും, വിദ്യാർത്ഥികളും ചേർന്ന് നടത്തിയ കലാപരിപാടികൾ ശ്രദ്ധേയമായി. ഓണസദ്യയും നടത്തി. വിജയികൾക്ക് വാർഡ് കൗൺസിലർ ഡി. രഞ്ജിത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.