കോട്ടയം :വടവാതൂർ വാസുദേവ വിലാസം എൻ.എൻ.എസ്‌ കരയോഗം ഏർപ്പെടുത്തിയിട്ടുള്ള ഏഴാമത് വാസുദേവകീർത്തി പുരസ്‌കാരം കേന്ദ്ര ചെങ്കോട്ട നവീകരണ പ്രൊജക്റ്റ്‌ ചെയർമാൻ ഡോ സി.വി ആനന്ദബോസി ന് സമ്മാനിച്ചു. വടവാതൂർ കരയോഗം ജൂബിലി ഹാളിൽ ചേർന്ന വാസുദേവകീർത്തി - തിരുവോണ കുടുംബമേള സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംയഎൽ.എ പുരസ്‌കാരം നൽകി.ഡോ അനിൽകുമാർ വടവാതൂർ അദ്ധ്യക്ഷത വഹിച്ചു. പി. എസ്‌. ഉണ്ണികൃഷ്ണൻ, പി. സന്തോഷ്‌കുമാർ, എസ്‌. ജയചന്ദ്രൻ എം. എസ്‌. ശ്രീലേഖ കെ. കെ പദ്മകുമാരി എന്നിവർ പ്രസംഗിച്ചു വിവിധ വിദ്യാഭ്യാസ - ചികിത്സ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. കുന്നത്തൂർ അമ്മിണിഅമ്മ, ശിവമന്ദിരം കാർത്യായനി അമ്മ മണിമല എം. എസ്‌. ഗോപിനാഥൻ എന്നിവരെ ആദരിച്ചു.