കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം 4892 -ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്വാമി സ്‌മാരക ശാഖയിൽ ഗുരുതീർത്ഥം കൺവൻഷന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധനയും കുടുംബപൂജയും നടക്കും. ഏഴിന് സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളും ഗുരുദേവ ദർശനവും എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി മാമ്പുഴക്കരി സത്യവ്രതസ്വാമി ശാഖ വൈസ് പ്രസിഡന്റ് ബൈജു മാമ്പുഴക്കരി പ്രഭാഷണം നടത്തും. വി.വി ഹരികുമാർ സ്വാഗതം ആശംസിക്കും. പി.എസ് കൃഷ്‌ണൻകുട്ടി മോഡറേറ്ററായിരിക്കും. പി.ജി ബിനോമോൻ കൃതജ്ഞത അർപ്പിക്കും.