മല്ലപ്പള്ളി: പെരുമ്പ്രാമാവിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ പൂർണമായി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം തേലപ്പുറത്ത് കുരുവിളയുടെ ഒന്നര ഏക്കറോളം വരുന്ന പുരയിടത്തിലെ കൃഷികൾ നശിപ്പിച്ചു. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.