മണർകാട് : എസ്.എൻ.ഡി.പി യോഗം മണർകാട് ശാഖയിൽ ശ്രീനാരായണ കൺവെൻഷൻ ' ഗുരുദേവാമൃതം 2019' ന് ഇന്ന് തുടക്കമാകും. വൈകിട്ട് 6 ന് ശാഖാ ഹാളിൽ സീരിയൽ ആർട്ടിസ്റ്റ് ജയൻദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലംഗം എ.ജി തങ്കപ്പൻ അനുഗ്രഹപ്രഭാഷണം നടത്തും. കൗമുദി ടി.വിയിലെ മഹാഗുരു സീരിയലിൽ ഗുരുദേവനായി വേഷമിട്ട ജയൻദാസിനെ ചടങ്ങിൽ ആദരിക്കും. രാജീവ് കൂരോപ്പട മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ്.റ്റി.ആക്കളം, യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അരുൺരാജ്, സെക്രട്ടറി അരവിന്ദ് ബിജു, വത്സമ്മ കമലാസനൻ, രാധാമണി ശശി, മനീഷ് കുമാർ ടി.എം എന്നിവർ സംസാരിക്കും. സാബു പി.എസ് മണർകാട്, അഭിജിത്ത് ഉണ്ണികൃഷ്ണൻ, പുണ്യ മോഹൻ എന്നിവർ തുടർന്നൂള്ള ദിവസങ്ങളിൽ പ്രഭാഷണം നടത്തും. മഹാസമാധിദിനമായ 21 ന് രാവിലെ 9.30 ന് സമൂഹപ്രാർത്ഥന, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എ പ്രസാദ് ഉദ്ഘാടനം ചെയ്യും. 12 ന് ശ്രീകാന്ത് എസ്.അയ്മനത്തിന്റെ പ്രഭാഷണം. ശാഖാ സെക്രട്ടറി സി.ജി രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 3.20 ന് സമാധിദിന ഗുരുപൂജ, തുടർന്ന് സമൂഹസദ്യ. കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.