വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഗുരു ജയന്തിയോടനുബന്ധിച്ച് 'ഗുരുവിന്റെ മാനവികത" എന്ന വിഷയത്തെ അധികരിച്ച് സിമ്പോസിയം നടത്തി. ഗ്രന്ഥശാല ഹാളിൽ കൂടിയ സിമ്പോസിയം ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.ടി.ജോസഫ് മോഡറേറ്ററായി. തോട്ടകം ശ്രീനാരായണ ഗുരു വിചാരകേന്ദ്രം ഡയറക്ടർ അഡ്വ.എ.രമണൻ കടമ്പറ പ്രബന്ധം അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ, മുത്തേടത്തുകാവ് കെ.വി.ലൈബ്രറി സെക്രട്ടറി ബിജു കാക്കനാട്, ലൈബ്രറി വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, ജോയിന്റ് സെക്രട്ടറി അനീഷ്.എസ്, മധു പുത്തൻതറ, ആഷ അഭിഷേക്, ലളിത ശശീന്ദ്രൻ, അനീഷ് ചന്ദ്രൻ, വി.ജതിൻ, ശോഭനാപുത്രൻ, ഷീജ അമൃത്, സുലഭ സുജയ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.