ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടുകൂടി യുവതീ യുവാക്കൾക്കുള്ള വിവാഹ പൂർവ്വ കൗൺസലിംഗ് കോഴ്‌സിന്റെ 58ാമത് ബാച്ച് 28,29 തീയതികളിൽ ചങ്ങനാശേരി മതുമൂല എസ്.എൻ.ഡി.പി യോഗം യൂണിയൻ മന്ദിര ഹാളിൽ നടക്കും. 28ന് രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് കോഴ്‌സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ബോർഡ് മെമ്പർ എൻ.നടേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ, കോ-ഓർഡിനേറ്റർ പി. അജയകുമാർ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഗ്രെയ്‌സ് ലാൽ, രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, അനൂപ് വൈക്കം, ഡോ. ശരത്ചന്ദ്രൻ, സജീവ് പൂവത്ത് എന്നിവർ ക്ലാസുകൾ നയിക്കും. കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖാ യോഗം ഓഫീസിലോ, യൂണിയൻ ഓഫീസിലോ പേരു രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു. ഫോൺ: 04812420915, 9447780915.