ചങ്ങനാശേരി : തൃക്കൊടിത്താനം കടമാൻചിറ കാവാലം പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മാത്യുവിന്റെ മകൻ ജെറോം മാത്യു വർഗീസ് (16) നെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസ്.ബി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിച്ചതിനു വീട്ടുകാർ ശകാരിച്ചതിൽ മനംനൊന്ത് ജെറോം ഞായറാഴ്ച വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും ജെറോമിനെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനു സമീപമുള്ള കടമാൻചിറ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ പുറത്തെടുത്ത മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: പ്രിൻസി, സഹോദരൻ : ജോയൽ മാത്യു വർഗീസ്.