പരീക്ഷ തീയതി
9-ാം സെമസ്റ്റർ ഡി.ഡി. എം.സി.എ (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
7-ാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്‌ടോബർ 1 മുതൽ ആരംഭിക്കും. പിഴയില്ലാതെ 19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
വൈവാവോസി
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് നാലാം സെമസ്റ്റർ വൈവാവോസി 27 ന് രാവിലെ 10 മുതൽ നടക്കും. ഫോൺ: 04812731042.
സൂക്ഷ്മപരിശോധന
7,8 സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ വിവിധ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 19, 20 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223ാം നമ്പർ മുറിയിൽ അസൽ രേഖകളുമായി എത്തണം.