വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം കെമിസ്ട്രി വിഭാഗം മുൻ അദ്ധ്യാപിക പി. വി. വിജയലക്ഷ്മി നിർവഹിച്ചു. വിജയലക്ഷ്മിയുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ്മയിലാണ് ലാബ് നവീകരിച്ചത്. മാനേജർ പി. വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. വി. പ്രദീപ് കുമാർ, പ്രഥമാദ്ധ്യാപിക പി. ആർ. ബിജി, എൽ. പി. സ്‌കൂൾ ഹെഡ്മാസ്റ്റർ പി. ടി. ജിനീഷ്, എൻ. ബാബുരാജ്, എസ്. സനിൽ, ജയശ്രീ കൈമൾ, കെ. ജി. ജാസ്മിൻ, മിനി വി. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.