onam-jpg

വൈക്കം: കാലാക്കൽ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ് പ്രൊഫ. ശശികുമാറിനെ ചടങ്ങിൽ ആദരിച്ചു. വാർഡ് കൗൺസിലർ അനിൽ ബിശ്വാസ് ഓണസന്ദേശം നൽകി. അഡ്വ. കെ. പി. റോയി, അശ്വന്ത് അനിൽകുമാർ, ഗീതാ ബാബു, സുധാകരൻ കാലാക്കൽ, ഉഷ ജനാർദ്ദനൻ, ഉഷ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടത്തി.