കടുത്തുരുത്തി : വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ.ഇവരുടെ കൈയ്യിൽ നിന്നും 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളായ വിദ്യാർത്ഥികളെ പിടികൂടിയത്. കുറവിലങ്ങാട് ഗവൺമെന്റ് ആശുപതിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയ ശേഷം കേസ് ചാർജ് ചെയ്ത് വിദ്യാർത്ഥികളെ വിട്ടയച്ചു.