വാകത്താനം: ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പരിയാരത്തെ കാൻസർ രോഗിയും രണ്ട് പെൺമക്കളുടെ അമ്മയുമായ വേങ്കോടത്ത് രാധാമണി മധുസൂദനനെ സഹായിക്കാൻ നാട് ഒരുമിച്ചു. സഹായ സമതി സ്വരൂപിച്ച പണം രാധാമണിക്ക് കൈമാറി.സഹായ സമിതി പ്രസിഡന്റും വാർഡ് മെമ്പറുമായ സിനി മാത്യു അദ്ധ്യക്ഷയായ യോഗത്തിൽ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രനാണ് തുക കൈമാറിയത്. എ.ജെ.ജോൺ, പഞ്ചായത്ത് അംഗം ജി. ശ്രീകുമാർ, കെ. എസ്.മോഹൻദാസ്, രാജേഷ് പാലക്കുളം, ശിവരാമൻ നായർ, ഷൈല, ഷിബു എന്നിവർ സംസാരിച്ചു.