മുണ്ടക്കയം : ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം 21 ന് എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിലെ മുപ്പത്തിയേഴ് ശാഖയിലും ഭക്തിനിർഭരമായി ആഘോഷിക്കും. വിവിധ ശാഖകളിൽ നടക്കുന്ന ജപയജ്ഞത്തിന് യൂണിയൻ ഭാരവാഹികളായ ബാബു ഇടയാടിക്കുഴി, അഡ്വ.പി.ജീരാജ്, ലാലിറ്റ് എസ്.തകടിയേൽ, ഡോ.പി അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ, രാജേഷ് ചിറക്കടവ്, ഷിനു പനയ്ക്കച്ചിറ, എം.വി ശ്രീകാന്ത്, വിനോദ് പാലപ്ര,സിന്ധു മുരളീധരൻ എന്നിവർ നേതൃത്വം നൽകും. 3 ന് മഹാസമാധി പൂജ, വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, അന്നദാനം എന്നിവയുണ്ടായിരിക്കും.