കിഴപറയാർ : പി.എസ്.സിയെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി പറയുന്നവർക്ക് കൃത്രിമമായി ജോലി നൽകുന്ന രീതിയിൽ വിനാശകരമായി മാറ്റിയതായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വിലത്തകർച്ച മൂലം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്നവർക്ക് സഹായം നൽകാതെ ക്രൂരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പാലായിൽ യു.ഡി.എഫ്. ജയിക്കേണ്ടത് ജനാധിപത്യത്തിനും സമാധാനത്തിനും മതേതരത്വത്തിനും അത്യാവശ്യമാണെന്നും യു.ഡി.എഫ്. കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.