കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 92 ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തളിയിൽക്കോട്ട ശാഖയിൽ 21 ന് രാവിലെ 8.30 മുതൽ ഉപവാസയജ്ഞം ആരംഭിക്കും. ഉച്ചക്ക് 1ന് ജയ ശ്രീകുമാർ ആനിക്കാട് പ്രഭാഷണം നടത്തും. 2ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, 3ന് സമൂഹസദ്യ എന്നിവയാണ് മറ്റ് പരിപാടികൾ.

ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശാഖയിൽ 21ന് രാവിലെ 6ന് ഗുരുപൂജ, 8ന് പുഷ്പാർച്ചന, 9 മുതൽ ഉപവാസം, ഉച്ചക്ക് 1ന് ശ്യാമള വിജയൻ നടത്തുന്ന പ്രഭാഷണം, 3ന് സമൂഹപ്രാർത്ഥന, 3.30ന് സമൂഹസദ്യ എന്നിവ നടത്തും.

പരിപ്പ്: എസ്.എൻ.ഡി.പി യോഗം പരിപ്പ് ശാഖയിൽ സമാധിദിനത്തിന് രാവിലെ 7 മുതൽ സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി, ജപം, ധ്യാനം, ഉപവാസം, ഉച്ചക്ക് 1 മുതൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി രമേശ് അടിമാലി നടത്തുന്ന പ്രഭാഷണം, ഉച്ചക്ക് 2.30ന് ശാന്തിയാത്ര, 3.15ന് സമൂഹപ്രാർത്ഥന സമർപ്പണം, അന്നദാനം എന്നിവ നടത്തും.

കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ (ബി) ശാഖയിൽ 21 ന് രാവിലെ 11ന് കോടിമത കോ- ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ വിശ്വശാന്തി സമ്മേളനം നടത്തും. ശാഖ സെക്രട്ടറി കെ.കെ. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്. ദേവരാജ് അദ്ധ്യക്ഷത വഹിക്കും. ജയ ശ്രീകുമാർ പ്രഭാഷണം നടത്തും. തുടർന്ന് സമൂഹ പ്രാർത്ഥന, സമാധിപൂജ സമർപ്പണം, അന്നദാനം തുടങ്ങിയ ചടങ്ങുകളും നടക്കും.

കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ (എ) ശാഖയിൽ 21 ന് രാവിലെ 9 മുതൽ ഉപവാസ പ്രാർത്ഥന, പ്രഭാഷണം, ഉച്ചക്ക് 1ന് ഗുരുപൂജസമർപ്പണം, 1.30ന് അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടത്തും.

അയ്മനം: എസ്.എൻ.ഡി.പി യോഗം അയ്മനം ശാഖയിൽ 21 ന് രാവിലെ 6.30ന് ശാന്തിഹവനം, ഗുരുപൂജ, 10ന് സമൂഹപ്രാർത്ഥന, 11ന് അഖണ്ഡനാമജപം, 12.15ന് പ്രമോദ് വേളൂർ നടത്തുന്ന പ്രഭാഷണം, 3ന് മഹാഗുരുപൂജ, 3.20ന് സമർപ്പണ പ്രാർത്ഥന, 3.40ന് പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകൾ നടക്കും.

മറ്റക്കര: എസ്.എൻ.ഡി.പി യോഗം മറ്റക്കര ശാഖയിൽ 21 ന് രാവിലെ 7.30ന് ഗുരുദേവകൃതികളുടെ പാരായണം, 9 മുതൽ അഖണ്ഡനാമജപം, ഉച്ചക്ക് 1ന് ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പെട്ട് മുക്കടഭാഗം വഴി തിരിച്ച് ഗുരുമന്ദിരത്തിലേക്ക് ശാന്തിയാത്ര തുടങ്ങിയ പരിപാടികൾ നടക്കും.

അയർക്കുന്നം: എസ്.എൻ.ഡി.പി യോഗം അയർക്കുന്നം ശാഖയിൽ 21 ന് രാവിലെ

6ന് ഗണപതിഹോമം, 6.30ന് ഗുരുപൂജ, 8ന് ശാന്തിഹവനം, 9ന് ഗുരുദേവകൃതികളുടെ പാരായണം, 11ന് ബാലചന്ദ്രൻ ചേർത്തല നടത്തുന്ന പ്രഭാഷണം, 12.30ന് അഖണ്ഡനാമജപയജ്ഞം, 2.30ന് ശാന്തിയാത്ര, 3.20ന് മഹാസമാധി പൂജ, 3.35ന് അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടക്കും.