har

പാലാ:എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയുടെ ഇന്നലത്തെ തെരഞ്ഞെടുപ്പു പ്രചരണം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സിജു അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ, കേരള കോൺഗ്രസ് സംസ്ഥാന സെസെക്രട്ടറി പ്രൊഫ.ഗ്രേസമ്മ മാത്യു, ചന്ദ്രൻ മാമലശ്ശേരി,ബിഡിജെഎസ് നി. മണ്ഡലം സെക്രട്ടറി ബിഡ്‌സൺ മല്ലികശ്ശേരി, ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് എൻ.കെ.ശശികുമാർ, ജന.സെക്രട്ടറി ലിജിൻലാൽ, പാലാ നി.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.രൺജിത്,സരീഷ് എലിക്കുളം, മുത്താലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി ,മായ വിശ്വനാഥൻ, മഹിള മോർച്ച ജില്ല സെക്രട്ടറി സന്ധ്യ അനിൽ, മഹേഷ് ചന്ദ്രൻ ,ജയ രാജു,തുളസി സുനിൽ, ബിന്ദു ആടിമാക്കൽ, ടി.ഡി.ബിജു, എന്നിവർ സംബസിച്ചു.സ്ഥാനാർത്ഥിയുടെ ഹ്രസ്വമായ മറുപടി പ്രസംഗം. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം എലിക്കുളം പഞ്ചായത്തിലെ കൂരാലിയിൽ സമാപനം.ബിഡിജെഎസ് ജില്ല പ്രസിഡന്റ് എം.പി.സെൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വിവിധ യോഗങ്ങളിൽ എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, വി.കെ.സജീവൻ, പ്രൊഫ.ബി.വിജയകുമാർ,ശ്രീനഗരി രാജൻ, പ്രൊഫ.വി.ടി.രമ, രമ്യ സുരേഷ്, എന്നിവർ പ്രസംഗിച്ചു.