പാലാ : സംസ്ഥാനത്ത് മാറി മാറി ഭരിക്കുന്ന ഇടത്-വലത് മുന്നണികളുടെ ഭരണത്തിൽ നടന്ന അഴിമതികൾ മൂടിവച്ച് പരസ്പരം ഒത്തുതീർപ്പാക്കുകയാണെന്നന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. പാലാരിവട്ടം മേൽപ്പാലത്തിന്റ കാര്യത്തിലും മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തിലും രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കി സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നും എൻ.ഹരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.