mg-university-info
mg university info

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എ /എം.എസ്‌സി /എം.കോം/എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ കേളേജ് മുഖേന ഇപേയ്‌മെന്റ് നടത്തണം.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 14നും അഞ്ചാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 14നും മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ 18നും ഒന്നാം സെമസ്റ്റർ യു.ജി. പരീക്ഷകൾ ഒക്‌ടോബർ 23നും ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ഒക്‌ടോബർ 23നും നടക്കും. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് നവംബർ നാലു മുതൽ 16 വരെ നടക്കും.

പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.സി.ജെ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം.