viswakaram-jayanathi
ചിത്രം.വിശ്വകര്‍മ്മ ദിനത്തോടനുബന്ധിച്ച് ദേവികുളം താലൂക്ക് യൂണിയന്റെ അഭിമുഖ്യത്തില്‍ അടിമാലിയില്‍ നടന്ന ഘോഷയാത്ര

അടിമാലി: വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റ്റി സി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
വിശ്വകർമ്മ മഹാസഭ ദേവികുളം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അടിമാലിയിൽ നടന്ന ഋഷി പഞ്ചമിയും വിശ്വകർമ്മദിനഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. യൂണിയൻ പ്രസിഡന്റ് കെ എസ് കാമരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ ബോഡംഗം എം ജി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഖജാൻജി ടി.ആർ രാജൻ വിശ്വകർമ്മദിന സന്ദേശം നൽകി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് വിദ്യാഭ്യാസ അവാർഡ് ദാനം നിർവ്വഹിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


ചിത്രം.വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ദേവികുളം താലൂക്ക് യൂണിയന്റെ അഭിമുഖ്യത്തിൽ അടിമാലിയിൽ നടന്ന ഘോഷയാത്ര