അടിമാലി: ഇരുമ്പുപാലം പഴമ്പള്ളിച്ചാലിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പഴമ്പിള്ളിച്ചാൽ സർക്കാർ എൽ പി സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായിരുന്നു.കൈക്കും കാലിനും പരിക്കേറ്റ രണ്ട് കുട്ടികളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് ഇടവരുത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു