മരണം നാലായി

രാജാക്കാട് : ദേശീയപാതയിൽ പുലിക്കുത്തിന് സമീപം വാഹനം മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചു. ബോഡി സ്വദേശിനി നൂർജഹാൻ (52) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. 5 പേർ അതീവ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40) ധനലക്ഷ്മി (45) എന്നിവർ സംഭവസ്ഥലത്തു , മുന്തൽ സ്വദേശിനി അന്നക്കിളി (68) ആശുപത്രിയിൽ ചികിൽസയിലിരിക്കെയും മരിച്ചിരുന്നു. ഇന്റൻസീവ് കെയർ യൂണിറ്റിൽ ആയിരുന്ന നൂർജഹാൻ ഇന്നലെരാവിലെ ഏഴോടെയാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ മധുര മെഡിക്കൽ കോളേജിലും മറ്റ് പതിനെട്ട് പേർ തേനി മെഡിക്കൽ കോളേജിലും ചികിൽസയിലാണ്.

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ബി. എൽ റാവ് സ്വദേശി മൂകേശ്വരൻ ഓടിച്ചിരുന്ന തൊഴിലാളുകളുമായി തമിഴ്‌നാടിന് പോയ ജീപ്പ് പുലിക്കുത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.