കോട്ടയം :വിശ്വകർമ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച വിശ്വകർമ ദിനാഘോഷത്തിൽ പതിനായിരങ്ങൾ അണിനിരന്നു.

ശ്രീവിശ്വകർമദേവനെ ഹംസരഥത്തിൽ എഴുന്നള്ളിച്ചുകൊണ്ടുള്ള മഹാശോഭായാത്ര തിരുനക്കര ക്ഷേത്രമൈതാനത്തുനിന്നും ആരംഭിച്ചു. കുങ്കുമ വർണ്ണ കൊടികളേന്തി വി. എസ്. എസ് കോട്ടയം യൂണിയന്റെ 97 ശാഖകളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവർത്തകർ അണിനിരന്ന മഹാശോഭായാത്രക്ക് താലപ്പൊലി, മുത്തുക്കുടകൾ, അമ്മൻകുടം, മയിലാട്ടം, പഞ്ചവാദ്യങ്ങൾ നിശ്ചലദൃശ്യങ്ങൾ എന്നിവ കൊഴുപ്പേകി. ശാസ്ത്രി റോഡ്, ഡി. സി ബുക്‌സ്, സെൻട്രൽ ജംഗ്ഷൻ വഴി മഹാശോഭായാത്ര തിരുനക്കര ക്ഷേത്രത്തിൽ സമാപിച്ചു.
തുടർന്ന് ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം തോമസ് ചാഴികാടൻ എം. പി ഉദ്ഘാടനം ചെയ്തു. കോട്ടയം യൂണിയൻ പ്രസിഡന്റ് എ.രാജൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമദിനം ദേശീയ അവധിയാക്കുന്ന കാര്യം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കുവാൻ വേണ്ട നടപടി സ്വികരിക്കുമെന്ന് എം.പി പറഞ്ഞു.
വിശ്വകർമ ദിനത്തോടനു ബന്ധിച്ചുള്ള സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് ബി. ഗോപകുമാർ നിർവഹിച്ചു. ശോഭായാത്രയിലെ മികച്ച ഫ്ലോട്ടിനു കേരള ഇൻസ്റ്റിറ്റ്യൂട്ട് വക ട്രോഫി ചടങ്ങിൽ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി പി. ജി ചന്ദ്രബാബു, വി. എസ്. എസ് സംസ്ഥാന സെക്രട്ടറി കെ. ആർ സുധീന്ദ്രൻ, കൗൺസിലർ പി. ഉദയഭാനു, വി. എസ്. എസ് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഉഷ രാജൻ, സുലഭ ഗോപാലകൃഷ്ണൻ, കെ. ആർ രാഹുൽ, പി. റ്റി രംഗനാഥൻ, കെ. എൻ ഗോപി, പി.ജെ സുരേഷ്, കെ. എൻ കമലാസനൻ, പൊന്നമ്മ ദാമോദരൻ, സരസമ്മ കൃഷ്ണൻ, പി. പി രാജു, രാജേഷ് മണി, എം. സുരേന്ദ്രൻ, മഞ്ജു ബൈജു, ബിജി സുനിൽ, ജാനു കുമാരൻ,, മനു റ്റി. ജെ, രതീഷ് കെ. സി, നിതീഷ്. ഡി. എസ്, കെ. ആർ ചന്ദ്രകുമാർ, ആഘോഷകമ്മിറ്റി കൺവീനർ ബിനു പുള്ളുവേലിക്കൽ എന്നിവർ പ്രസംഗിച്ചു. രാവിലെ താലൂക്ക് യൂണിയൻ മന്ദിരത്തിൽ വൈസ് പ്രസിഡന്റ് ഇ. റ്റി. ഹരീഷ്‌കുമാർ പതാക ഉയർത്തി. വിശ്വകർമ ദേവപൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടത്തി. വി. എസ്. എസ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ സഹസ്രനാമാർച്ചന, കലാവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.

മള്ളൂശേരി: വിശ്വകർമ സർവീസ് സൊസൈറ്റി 331 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ ദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് പി. കെ ബാലകൃഷ്ണൻ പതാക ഉയർത്തി. വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടത്തി. വിശ്വകർമ ദിനാചരണ സംഗമം വി.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ. ആർ സുധിന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കെ. കെ രാജപ്പൻ സന്ദേശം നൽകി. ശാഖ സെക്രട്ടറി ടി. ഗോപകുമാർ, ടി. പി രാജേന്ദ്രൻ, കെ. ആർ ചന്ദ്രകുമാർ, പി. പി കൃഷ്ണൻകുട്ടി, ശ്രീജ മനോജ്, തങ്കമണിഅമ്മാൾ, ലതിക അമ്മാൾ എന്നിവർ പ്രസംഗിച്ചു.

മാങ്ങാനം: മാങ്ങാനം ശാഖയുടെ വിശ്വകർമ ദിനാഘോഷം ശാഖ മന്ദിരത്തിൽ നടന്നു. പ്രസിഡന്റ് കെ. കെ. ചന്ദ്രൻ പതാക ഉയർത്തി. വി.എസ്.എസ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന, വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു. വിശ്വകർമദിന സമ്മേളനത്തിൽ സെക്രട്ടറി മനോജ് സി.റ്റി,സുധാകരൻ, ബോർഡ് അംഗം കമലാസനൻ, ജയ ആർ. ബാബു, പൊന്നമ്മ ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ശാഖ പ്രസിഡന്റ് കെ. കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മണർകാട്: വി. എസ്. എസ് 1030 നമ്പർ മണർകാട് ശാഖയിൽ വിശ്വകർമ ദിനാഘോഷം നടന്നു. ശാഖ പ്രസിഡന്റ് പി. കെ ചെല്ലപ്പൻ പതാക ഉയർത്തി. വിശ്വകർമ ദേവ പൂജ, വിശ്വകർമ സഹസ്ര നാമാർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു. 10ന് വി. എസ്. എസ് മഹിളാ സംഘത്തിന്റെ സമൂഹ പ്രാർത്ഥന ഉണ്ടായിരുന്നു. എം. ജി. വിശ്വകർമ ദിന സന്ദേശം നൽകി.

വെള്ളുതുരുത്തി : വി. എസ്. എസ് വെള്ളൂതുരുത്തി ശാഖ മന്ദിരത്തിൽ ഭക്തി നിർഭരമായ പരിപാടികളോടെ വിശ്വകർമ ദിനാഘോഷം നടന്നു. ശാഖ വൈസ് പ്രസിഡന്റ് വി. എൻ സനീഷ് കുമാർ പതാക ഉയർത്തി. വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടത്തി. വി. എസ്. എസ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ ദേവ പ്രാർത്ഥന, പായസ വിതരണം എന്നിവ നടന്നു. 12ന് ശാഖ പ്രസിഡന്റ് ബിനു പുള്ളുവേലിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ പി. ഡി ഷാജി വിശ്വകർമ ദിന സന്ദേശം നൽകി. സെക്രട്ടറി അനീഷ് പി. കെ, ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

കുടമാളൂർ : വി. എസ്. എസ് കുടമാളൂർ 1227 നമ്പർ ശാഖയുടെ വിശ്വകർമ ദിനാഘോഷം നടന്നു. രാവിലെ 8 ന് ശാഖ പ്രസിഡന്റ് ഗോപാലകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. വി. എസ്. എസ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ സഹസ്ര നാമാർച്ചന, പുരാണപാരായണം, സമൂഹ പ്രാർത്ഥന എന്നിവ നടന്നു . പൊതു സമ്മേളനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി പി. ജി ചന്ദ്രബാബു വിതരണം ചെയ്തു.സുരേന്ദ്രൻ,, കെ. എം വിനോദ്, സതീശൻ, കെ. കെ സുനിൽകുമാർ, ഇന്ദുലേഖ, സിന്ധു ബിജു എന്നിവർ പ്രസംഗിച്ചു.


ളാക്കാട്ടൂർ : വി. എസ്. എസ് 1134 നമ്പർ ശാഖയിൽ വിശ്വകർമ ദിനം ആഘോഷിച്ചു. ശാഖ അങ്കണത്തിൽ രാവിലെ 9 ന് പ്രസിഡന്റ് നീലകണ്ഠൻ പതാക ഉയർത്തി. വിശ്വകർമ ദേവ പൂജ, അർച്ചന, വി. എസ്. എസ് മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, പ്രസാദ വിതരണം എന്നിവ നടത്തി. വിശ്വകർമ ദിനാചരണ സമ്മേളനത്തിൽ എ. റ്റി ശിവൻകുട്ടി വിശ്വകർമ ദിന സന്ദേശം നൽകി. വിദ്യാധരൻ, വിനോദ് കുമാർ, ഷാജി മോൻ, സത്യനാഥൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം : വിശ്വകർമ സർവീസ് സൊസൈറ്റി പുത്തനങ്ങാടി ശാഖയിൽ വിശ്വകർമ ദിനാചരണം നടത്തി. രാവിലെ ശാഖ പ്രസിഡന്റ് എൻ. കെ. പ്രഭാകരൻ പതാക ഉയർത്തി. വിശ്വകർമ സ്തുതി ഗീതങ്ങൾ, വിശ്വകർമ പൂജ, വിശ്വകർമ സഹസ്ര നാമാർച്ചന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് വി. എസ്. എസ് മഹിള സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ ദേവ പ്രാർത്ഥന നടന്നു. പൊതു സമ്മേളനം യൂണിയൻ ജോയിന്റ് സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. എസ് സുരേഷ്, എൻ. വി രവി, എൻ. മോഹൻദാസ്, വത്സല ഭാസ്‌കർ, സജിത പ്രകാശ് എന്നിവർ പ്രസംഗിച്ചു..