ചങ്ങനാശേരി : വാഴൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ മുതൽ കുരിശുംമൂട് വരെയുള്ള അനധികൃത പാർക്കിംഗ് തടയാൻ നടപടി വേണമെന്ന് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ടി.ബി റോഡിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുൻപിലെ അനധികൃത പാർക്കിംഗ് വർദ്ധിച്ചതോടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമില്ല. ബോർഡ് നശിപ്പിക്കാനുള്ള ശ്രമവും നടത്തി. രാത്രികാലങ്ങളിൽ പാർക്കിംഗ് ലൈറ്റുകൾ തെളിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഡോ. റൂബിൾരാജ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിമൽചന്ദ്രൻ, ഡോ. ബിജു മാത്യു, അഡ്വ. തോമസ് ആന്റണി, മാത്യു ജോസഫ്, പി.എസ്. റഹീം, പി.എസ്. ശശിധരൻ എന്നിവർ പങ്കെടുത്തു.