photo-anachadanam

വൈക്കം : അന്തരിച്ച കോൺഗ്രസ് നേതാവും കെ. പി. സി. സി. നിർവ്വാഹക സമിതി അംഗവുമായ അഡ്വ.വി.വി.സത്യന്റെ ഛായാചിത്രം വൈക്കം കോൺഗ്രസ് ഭവനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ അനാഛാദനം ചെയ്തു. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ വർഗ്ഗീയതയും ഹിന്ദുത്വവും പ്രചരിപ്പിച്ചു കൊണ്ട് ജനശ്രദ്ധ വഴിതിരിച്ചു വിടുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.വി.വി.സത്യനെ പോലെയുള്ള നേതാക്കളുടെ മാതൃകാപരമായ ജീവിതവും രാഷ്ട്രീയ സത്യസന്ധതയും പിന്തുടർന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മി​റ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എം.പൊന്നമ്മ, വിഷ്ണു സത്യൻ, പി.എൻ.ബാബു, എം ടി. അനിൽകുമാർ, മോഹൻ.ഡി. ബാബു, അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, ജയ് ജോൺപേരയിൽ, ടി.ടി.സുദർശനൻ,ഇടവട്ടം ജയകുമാർ, പി.ഡി.ഉണ്ണി, കെ.വി.ചിത്രാംഗദൻ, പി.ആർ. രത്‌നപ്പൻ, പി.ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.