 പാലാ : ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം, ഗുരുപൂജ 10.30ന് ഗുരുദേവ കൃതികളുടെ ആലാപനം. 12ന് കോട്ടയം വിജയമ്മ ടീച്ചറിന്റെ പ്രഭാഷണം. 2ന് സമൂഹപ്രാർത്ഥന, സമൂഹ അർച്ചന, മഹാഗുരുപൂജ, മഹാസമാധി പ്രാർത്ഥനകൾക്കു ശേഷം 3.30ന് അന്നദാനം, 5.30ന് നടതുറക്കൽ, 6ന് ദീപാരാധന. അന്നദാനത്തിനാവശ്യമായ ഉത്പന്നങ്ങൾ ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്രസമിതി ഭാരവാഹികളായ എം.എൻ. ഷാജി, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി എന്നിവർ അറിയിച്ചു.


 എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ പുത്തൻമ്യാലിൽ ശിവരാമൻ തന്ത്രികൾ, വിപിൻദാസ് ശാന്തികൾ എന്നിവരുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും മറ്റു വിശേഷാൽ പൂജകളും നടക്കും. 9ന് സമൂഹപ്രാർത്ഥന. വൈകിട്ട് 3 മുതൽ സമാധി പ്രാർത്ഥനയുമുണ്ട്.