പാലാ: കേരള വിധവാ-വയോജനക്ഷേമസംഘം മീനച്ചിൽ താലൂക്ക് സമ്മേളനം പാലായിൽ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. വിധവകളുടേയും വയോജനങ്ങളുടേയും പ്രശ്‌നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിധവ കമ്മീഷൻ രൂപീകരിക്കണമെന്നും വിധവ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിധവകളുടെ കടങ്ങൾ എഴുതിതള്ളണമെന്നും വയോജനങ്ങൾക്ക് മെഡിക്കൽ അലവൻസ് അനുവദിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആപ്പാഞ്ചിറ പൊന്നപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ ഓമന രാജൻ അദ്ധ്യക്ഷത വഹിച്ചു. സരള ഉപേന്ദ്രൻ, ചന്ദ്രമതി മഞ്ചുഷ മാഞ്ഞൂർ, പൊന്നമ്മ കാളാശ്ശേരി, പത്മാക്ഷി രാഘവൻ, റോസിലി പുതുവേലി, ശശീന്ദ്ര കുറുപ്പുന്തറ, സ്‌നേഹജ ദേവി എന്നിവർ പ്രസംഗിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികളായി കുമാരി തമ്പി (കുറവിലങ്ങാട്) ചെയർമാനായും റോസിലി പുതുവേലി കൺവീനറായും ശാന്താ സുകുമാരൻ (മുത്തോലി) ജോയിന്റ് കൺവീനറായും ശാന്തമ്മ എം.ഡി. ട്രഷററായും പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.