വൈക്കം : എസ്. എൻ. ഡി. പി. യോഗം 746-ാം നമ്പർ കുടവെച്ചൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പട്ടത്താനം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവന്റെ മഹാസമാധിയോടനുബന്ധിച്ച് തുടങ്ങിയ പ്രഭാഷണ പരമ്പര വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. മുരളീധരൻ, തങ്കമ്മ, കെ. കെ. ഹരിദാസ്, പി. കെ. മണിലാൽ, കെ. വി. വിശ്വനാഥൻ, ടി. എസ്. ബൈജു, ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു.