തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വനിതാ സംഘം സെക്രട്ടറി സുലഭ സജീവ് പത്രാധിപർ അനുസ്മരണം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പദ്മിനി തങ്കപ്പൻ, മഞ്ജു സജി, കെ.എസ് അജീഷ് കുമാർ, യു.എസ് പ്രസന്നൻ, പി.കെ. ജയകുമാർ, ധന്യ പുരുഷോത്തമൻ, ഗിരിജ കമൽ, അല്ലി വാസു, വി.ആർ ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു.