samskritha-dinacharnam

വൈക്കം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ നേതൃത്വത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണവും സ്‌കോളർഷിപ്പ് വിതരണവും വെച്ചൂർ സെന്റ് മൈക്കിൾ എച്ച്. എസ്. എസ്. പാരിഷ് ഹാളിൽ നടത്തി. സ്‌കൂൾ മാനേജർ ഫാ. ജോയി കണ്ണമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ജയൻ ഉദ്ഘാടനം ചെയ്തു. സംസ്‌കൃത പ്രചാരണ പദ്ധതി നോഡൽ ഓഫീസർ പ്രൊഫ. കെ. വി. അജിത് കുമാർ സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. കെ. ബി. നീതു, ഡോ. വി. എൻ. നടേശൻ, സരോജാദേവി, ടി. കെ. മിനി, പ്രൊഫ. കെ. രമാദേവിയമ്മ. സി. പി. അജിമോൻ എന്നിവർ പ്രസംഗിച്ചു.