പാലാ: ഇടതുമുന്നണി പാലായിൽ പ്രകടനപത്രിക പുറത്തിറക്കി. ചക്കപ്പഴം, റമ്പുട്ടാൻ, മങ്കോസ്റ്റിൻ തുടങ്ങിയ പഴങ്ങളും കൊക്കോ, ജാതിയ്ക്കാ, ഗ്രാമ്പു തുടങ്ങിയവയും സംസ്‌കരിച്ചു പുതിയ വിഭവങ്ങളാക്കി മൂല്യവർദ്ധന വരുത്തി വിപണനം ചെയ്യുന്ന ഫാക്ടറി, രാമപുരം, കടനാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കാർഷിക വിഭവ കയറ്റുമതി പ്രമോഷൻ സോൺ, കാർഷിക വിഭവങ്ങൾ സംഭരിക്കാൻ വിപുലമായ കോൾഡ് സ്റ്റോറേജ്, എഡിറ്റിംഗ്, ഡബ്ബിംഗ്, റെക്കോഡിംഗ് സ്റ്റുഡിയോ കോംപ്ലെക്‌സ്, വാഗമൺ, ഇലവീഴാപൂഞ്ചിറ, കുമരകം, തലനാട്, രാമപുരം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട്, ഖരപ്ലാസ്റ്റിക് മാലിന്യശേഖരണവും സംസ്‌ക്കരണവും, പരിസ്ഥിതി സംരക്ഷണം, ഔട്ടർ ലിങ്ക് റോഡ് നിർമ്മാണം, റബർ അധിഷ്ഠിത ചെറുകിട വ്യവസായം, പ്രാദേശിക ദുരന്തനിവാരണ സമിതി, ഫുട്‌ബാൾ, ബാസ്‌ക്കറ്റ്ബാൾ അക്കാഡമി, കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് പാർക്ക്, മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കൽ, പ്രവാസികൾക്കായി കൂട്ടായ്മ, ആധുനിക സൗകര്യളോടുകൂടിയ മീഡിയാ സെന്റർ, മണ്ഡലത്തിലെ എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ, മീനച്ചിലാർ സംരക്ഷണം, അടച്ചു പൂട്ടിയ റബർ സൊസൈറ്റികളുടെ തുറക്കൽ തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ.