തലയോലപ്പറമ്പ് : കാരിക്കോട് പബ്ലിക് ലൈബ്രറി, ഫ്രണ്ട്‌സ് യുവജനവേദി, ബാലവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളും യൂണിവേഴ്‌സിറ്റി, സ്‌കൂൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും നൽകി. ലൈബ്രറി പ്രസിഡന്റ് ടി. എ. ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം സിനി ജയിൻ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബി.കോം കമ്പ്യുട്ടർ സയൻസിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ അമൃത ഹരിദാസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഏയ്ഞ്ചൽ ഉലഹന്നാൻ, മരിയ രാജു, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ശ്രീലക്ഷ്മി മോഹനൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി സെക്രട്ടറി കെ.എസ് സുനിൽ, വൈസ് പ്രസിഡന്റ് ജിനീഷ് ജെ. ബി, ടി. ടി. രാജു, അനൂപ് ഭദ്രൻ, അരുകുമാർ, സന്തോഷ് കെ. എൻ, ലിനു പി. സണ്ണി, അഭിരാജ്, അമൽബാബു, സുഷമ തുടങ്ങിയവർ പ്രസംഗിച്ചു.