അടിമാലി: കെ.എസ്.ആർ ടി ബസ് ബൈക്കുകൾ മറികടക്കാൻ അവസരം നൽകിയില്ലന്ന് ആരോപിച്ച് ഡൈവറെ കൊല്ലം സ്വദേശികളായ അഞ്ചംഗ സംഘം മർദ്ദിച്ചു. ഡ്രൈവർ ആറാം മൈൽ പുതുക്കേരിൽ പി.എസ് പ്രദീപ് (38) നെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മയ്യനാട് തട്ടാമല ഐഷാ മാൻസിൽ റഹ്മത്തുള്ള(22), ഉഷസ് വീട്ടിൽ തോമസ് ജഫ്രി ( 23),മുളവന തണൽ വീട്ടിൽ വിനീത് (20), കുരീപ്പുഴ ജോൺ വില്ലയിൽ ഫെബി (24) കുരീപ്പുഴ കുഴിക്കാട്ടിൽ സുധീഷ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് സംഭവം. മൂന്നാറിൽ നിന്നും അടിമാലിക്ക് വരുകയായിരുന്ന ബസ് .അടിമാലിക്ക് സമീപം എട്ടു മുറി ഭാഗത്ത് മൂന്നു ബൈക്കുകളിലായി എത്തിയ യുവാക്കൾ ഇടത് വലത് ഭാഗത്തു കൂടി ബസ്സിനെ മറികടക്കാൻ ശ്രമിച്ചു. രണ്ട് ബൈക്കുകൾ കടന്ന്പോയെങ്കിലും ഒരു ബൈക്കിന് മറികടക്കാൻ കഴിഞ്ഞില്ല.. ഇതിൽ ക്ഷുഭിതരായ ബൈക്ക് യാത്രികർ അടിമാലി ടൗണിൽ ബസ് നിർത്തിയപ്പോൾ ബൈക്ക് റോഡിന് കുറുകെവച്ച് ബസ് തടയുകയും ബസ് ഡ്രൈവറെ അസഭ്യം പറഞ്ഞ് റോഡിലേയ്ക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു.സംഭവംകണ്ട. നാട്ടുകാർ യുവാക്കളെ പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു.