കോട്ടയം: ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ചരമ വാർഷികം ആചരിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സമിതി സംസ്ഥാന സെക്രട്ടറി രതീഷ് ജെ ബാബു, ജില്ലാ പ്രസിഡന്റ് ഡി.പ്രകാശൻ, ശ്രീനാരായണ ഗുരുമിഷൻ പ്രസിഡന്റ് കുറിച്ചി സദൻ, വി.എ.ജനാർദ്ദനൻ, ഇ.എം.സോമനാഥൻ, എൻ.എസ്.ഹരിശ്ചന്ദ്രൻ, വിദ്യാധരൻ, കെ.എസ്.ശേഖരൻ, അയ്മനം ബാബുരാജ്, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.