sob-sudhakaran-vaidyan

നാരങ്ങാനം: വള്ളിക്കാലാ മുരുപ്പേൽ സുധാകരൻ വൈദ്യൻ (80) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) 2 ന് വീട്ടുവളപ്പിൽ. അയിരൂർ മാങ്കൂട്ടത്തിൽ കുടുംബാംഗം പരേതയായ ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. മക്കൾ:വി.എസ്.സുനിൽകുമാർ (എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ മുൻ സെക്രട്ടറി) വി.എസ്.സുഭാഷ്, (കെ.എസ്.ആർ.ടി.സി. പത്തനംതിട്ട) ഡോ: സ്വാതി വി. സുധാകർ
മരുമക്കൾ:പ്രതിഭ, സ്വപ്ന, ദിലീപ്. പത്തനംതിട്ട എസ്.എൻ.ഡി.പി.യൂണിയൻ കൗൺസിലർ, പാരമ്പര്യ വൈദ്യ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, നാരങ്ങാനം സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ,91ാം നമ്പർ ശാഖാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.