പാമ്പാടി: കേരള ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പാമ്പാടി യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ഓർഗസൈസിംഗ് സെക്രട്ടറി കെ.ഐ ജെയിംസ് ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് റെജി കുരുവിള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് കെ.കുറിയാക്കോസ് എസ്.എസ്.എൽ.സി പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. വെൽഫെയർ ഫണ്ട് സൊസൈറ്റി ബോർഡ് അംഗം തോമസ് ജേക്കബ് ചികിത്സാ സഹായ ഫണ്ട് വിതരണം ചെയ്‌തു. യൂണിറ്റ് ഭരണസമിതി അംഗം റെജി ജെയിംസ് പി, യൂണിറ്റ് സെക്രട്ടറി മാത്യു കെ.വറുഗീസ്, ജില്ലാ ട്രഷറർ ബൈജു മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് പ്രസിഡന്റ് ഷാജു പി.മാത്യു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് തോമസ് കെ.കുറിയാക്കോസ് ഉദ്ഘാടനം ചെയ്‌തു.