മാങ്ങാനം: എസ്.എൻ.ഡി.പി യോഗം മാങ്ങാനം ശാഖയിലെ മഹാസമാധി ദിനാചരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ അഞ്ചിന് നടതുറക്കൽ, തുടർന്ന് നിർമ്മാല്യദർശനം. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7.30 ന് ഗുരുദേവഭാഗവത പാരായണം. വൈകിട്ട് 5.30 ന് നടതുറക്കൽ. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ജപം, ധ്യാനം നെയ് വിളക്ക്. വൈകിട്ട് 6.30 ന് ദീപാരാധന. 6.45 ന് ശ്രീനാരായണ പഠനകേന്ദ്രത്തിലെ അരുൺരാജ് മണർകാട് പ്രഭാഷണം നടത്തും. തുടർന്ന് അന്നദാനം. നാളെ പുലർച്ചെ അഞ്ചിന് നടതുറക്കും. വൈകിട്ട് 6.45 ന് കോട്ടയം ശ്രീനാരായണ പഠനകേന്ദ്രത്തിലെ ജയകുമാർ കൂരോപ്പട പ്രഭാഷണം നടത്തും. മഹാസമാധി ദിനമായ 21 ന് രാവിലെ പത്തിന് മന്ദിരംകവലയിൽ നിന്നും ഗുരുദേവക്ഷേത്രത്തിലേയ്ക്ക് ശാന്തിയാത്ര നടക്കും. 10.30 ന് ശാന്തിഹവനം. 11.30 ന് ശ്രീനാരായണപഠനകേന്ദ്രത്തിലെ ഷൈലജ ചന്ദ്രൻ പ്രഭാഷണം നടത്തും. 1.30 ന് ബ്രഹ്മയജ്ഞവും ജപയജ്ഞസമർപ്പണവും തുടർന്ന് സമൂഹപ്രാർത്ഥന. 3.15 ന് മഹാസമാധിപൂജ. മഹാഗുരുപൂജ സമർപ്പണം. തുടർന്ന് സമൂഹസദ്യ. വൈകിട്ട് 5.30 ന് നടതുറക്കൽ, വിശേഷാൽദീപാരാധന. പുഷ്പാഭിഷേകം എന്നിവ നടക്കും.