പായിപ്പാട് : എസ്.എൻ.ഡി.പി യോഗം 325ാം നമ്പർ പായിപ്പാട് ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം 21 ന് നടക്കുമെന്ന് സെക്രട്ടറി പി.സി സുരേഷ് അറിയിച്ചു. രാവിലെ 5.30 ന് നടതുറക്കൽ, ദർശനം, 6 മുതൽ വിശേഷാൽ പൂജ, ഗുരുപൂജ, 8 മുതൽ സമൂഹപ്രാർത്ഥന, 9.30ന് മഹാശാന്തിഹവനം, 10.30 മുതൽ ഉപവാസം, ഉച്ചക്ക് 1ന് ശാന്തിയാത്ര, ഉച്ചകഴിഞ്ഞ് 3 മുതൽ സമാധിപൂജ, സമൂഹപ്രാർത്ഥന, 3.30ന് മഹാസമാധിദർശനം, തുടർന്ന് കഞ്ഞിവീഴ്ത്തൽ.

ളായിക്കാട് : എസ്.എൻ.ഡി.പി യോഗം 2805ാം നമ്പർ ളായിക്കാട് ശാഖയിൽ മഹാസമാധിദിനാചരണം 21 ന് നടക്കുമെന്ന് സെക്രട്ടറി സന്തോഷ് കുമാർ കെ.കെ അറിയിച്ചു. രാവിലെ 5 ന് പ്രഭാതപൂജ, 6ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7ന് സമൂഹപ്രാർത്ഥന, 11ന് ഭാഗവതപാരാണം, 3.15ന് സമാധി പ്രാർത്ഥന, 3.30ന് കഞ്ഞിവീഴ്ത്തൽ.

നാലുന്നാക്കൽ : എസ്.എൻ.ഡി.പി യോഗം 4748 ാം നമ്പർ നാലുന്നാക്കൽ ശാഖയിൽ സമാധി ദിനാചരണം 21 ന് നടക്കുമെന്ന് ശാഖാ സെക്രട്ടറി എം.കെ ഷിബു അറിയിച്ചു. രാവിലെ 5ന് നടതുറക്കൽ, 5.30ന് നിർമ്മാല്യദർശനം, അഭിഷേകം, 6.30ന് ഉഷപൂജ, 7.30ന് ഗുരുദേവകൃതികളുടെ പാരായണം, 9ന് സമൂഹപ്രാർത്ഥന, ഉപവാസം, അഖണ്ഡനാമയജ്ഞം ആരംഭം, 11ന് യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം എം.ജി ചന്ദ്രമോഹനൻ മഹാസമാധി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 12.30 ന് ഗുരുപൂജ, 3ന് സമൂഹാർച്ചന, അഖണ്ഡനാമയജ്ഞം സമാപനം, സമാധിഗീതം, പൂമൂടൽ ചടങ്ങ്, ദൈവദശകം, 3.30ന് സമൂഹസദ്യ.

പുഴവാത് : എസ്.എൻ.ഡി.പി യോഗം 2404ാം നമ്പർ പുഴവാത് ശാഖയിൽ രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് ഉഷപൂജ, 8മുതൽ സമൂഹപ്രാർത്ഥന, 10 മുതൽ പ്രസംഗമത്സരം, 11 ന് അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബി.ശശാങ്കൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണവും, യൂണിയൻ കൗൺസിലർ പി.എൻ പ്രതാപൻ പ്രഭാഷണവും നടത്തും. യൂണിയൻ കൗൺസിലർ അജയകുമാർ കണ്ണങ്കര, ശാഖാ വൈസ് പ്രസിഡന്റ് സി.ജി രാജപ്പൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, മുൻ പ്രസിഡന്റ് നലീസ് കുമാർ, വനിതാസംഘം പ്രസിഡന്റ് സതി മോഹനൻ, വനിതാസംഘം വൈസ് പ്രസിഡന്റ് വസന്തകുമാരി അഭിലാഷ് എന്നിവർ അനുസ്മരണം നടത്തും. തുടർന്ന് എൻഡോവ്‌മെന്റ് വിതരണം. ശാഖാ സെക്രട്ടറി ശ്രീജി എം.സി സ്വാഗതവും, വനിതാസംഘം സെക്രട്ടറി ബിന്ദു അജയകുമാർ നന്ദിയും പറയും. 2 മുതൽ ശാന്തിയാത്ര, 2.30 ന് ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, 3 ന് പുഷ്പാഭിഷേകം, പൂമൂടൽ, 3.30ന് കഞ്ഞിവീഴ്ത്തൽ, 6 ന് ദീപാരാധന, സമൂഹപ്രാർത്ഥന.