ചങ്ങനാശേരി : എൻ.എസ്.എസ് കോളേജിനു മുന്നിൽ കെ.എസ്.ടി.പി സ്ഥാപിച്ച സോളാർ വിളക്കിന്റെ ലോഹതൂൺ തകർന്ന നിലയിൽ. സോളാർ പാനലും ലൈറ്റും സഹിതം നിലം പൊത്തിയിട്ടും രാത്രികാലങ്ങളിൽ വിളക്ക് തെളിഞ്ഞ് കിടക്കുകയാണ്. ഇതിന് സമീപത്തായുള്ള മറ്റൊരു സോളാർ വിളക്ക് വാഹനമിടിച്ച് മാസങ്ങളായി ചെരിഞ്ഞ നിലയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചത്. നിരവധി യാത്രക്കാർ കടന്നു പോകുന്ന വഴിയിൽ വിളക്കുകൾ മറിഞ്ഞ് കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ചിലയിടങ്ങളിൽ സാമൂഹ്യവിരുദ്ധർ ലൈറ്റുകൾ തകർക്കുന്നുണ്ട്. മറിഞ്ഞ് കിടക്കുന്നവയിൽ നിന്ന് ഉപകരണങ്ങൾ മോഷണം പോകുന്നതായും ആക്ഷേപമുണ്ട്.
തകർന്ന് കിടക്കുന്നത് ഇവിടെ
എ.സി റോഡ്, എം.സി റോഡ്
റെയിൽവേ റോഡ്
തെങ്ങണ, ഞാലിയാകുഴി
ചിങ്ങവനം, പുത്തൻപാലം
കുറിച്ചി, തുരുത്തി
വലിയകുളം, ളായിക്കാട്